Share this Article
News Malayalam 24x7
ചായ നൽകാൻ വൈകിയതിൽ തർക്കം; മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്നു
വെബ് ടീം
posted on 16-03-2026
1 min read
rajila

നിലമ്പൂർ: കുടുംബകലഹത്തെത്തുടർന്ന് മരുമകളെ ഭർതൃമാതാവ്‌ വെട്ടിക്കൊന്നു. മലപ്പുറം നിലമ്പൂരിനടുത്ത് കൂറ്റമ്പാറയിലാണ് സംഭവം. കരുളായി പള്ളിക്കുന്ന് പുളിക്കത്തടത്തിൽ രജില (28) ആണ് വെട്ടേറ്റ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം.

വീട്ടിൽ നിന്ന് കരച്ചിൽ കേട്ട് നാട്ടുകാർ ഓടി ചെന്നപ്പോൾ വെട്ടേറ്റ് ചോരയിൽ കുളിച്ച് കിടക്കുന്ന രജിലയെയാണ് കണ്ടത്. നിലമ്പൂർ ജില്ലാ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മായിയമ്മ ശാന്തയെ പൂക്കോട്ടുംപാടം പോലീസ് കസ്റ്റഡിയിൽ എടുത്തു.

ചായ നൽകാൻ വൈകിയതിൽ ഉണ്ടായ തർക്കം ആണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.വീടിനുള്ളിൽ രജിതയുടെ പിഞ്ചുമക്കൾ നോക്കിനിൽക്കെയാണ് ശാന്ത കത്തികൊണ്ട് ആക്രമണം നടത്തിയത്. പലവട്ടം ചോദിച്ചിട്ടും ചായ തരാത്തതാണ് വെട്ടാൻ കാരണമെന്ന് പോലീസ് പിടിയിലായ ശാന്ത മൊഴി നൽകി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories