Share this Article
News Malayalam 24x7
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡലിംങ് ജീവനക്കാരുടെ സമരം തുടരുന്നു
Ground handling staff strike

തിരുവനന്തപുരം അന്താരാഷ്ട്ര വാമനത്താവളത്തിലെ എയർ ഇന്ത്യ സാറ്റ്സിലെ കരാർ തൊഴിലാളികൾ പണിമുടക്കുന്നു.സംയുക്ത  തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് ഇന്നലെ രാത്രി മുതൽ പണി മുടക്കുന്നത്. ശമ്പള പരിഷ്കാരണം നടപ്പിലാക്കുക, ബോണസ് നൽകുക എന്നിവയാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ.

ആവശ്യങ്ങൾ നടപ്പിലാകുംവരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് തെഴിലാളികളുടെ നിലപാട്. സർവീസുകൾ തടസ്സപ്പെടാതിരിക്കാൻ ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതേസമയം, ചില സർവീസുകൾ 45 മിനിറ്റ് വരെ വൈകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories