Share this Article
News Malayalam 24x7
തിരുവനന്തപുരം മെഡി. കോളേജ് ഉപകരണക്ഷാമം മന്ത്രിയെ അറിയിച്ചിരുന്നു: ഡോ. ഹാരിസ്
Dr. Harris

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഉപകരണക്ഷാമം ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നെന്ന് മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ ഹാരിസ് ചിറക്കല്‍. ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. തനിക്കെതിരെ ഏത് അന്വേഷണം വന്നാലും നേരിടുമെന്നും ഡോക്ടര്‍ ഹാരിസ് പറഞ്ഞു. അതേസമയം ഡോ. സത്യസന്ധനെന്നും ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കുമെന്നുമായിരുന്നു മന്ത്രി വീണാ ജോര്‍ജിന്റെ പ്രതികരണം. പ്രശ്‌നം പഠിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ച് ആരോഗ്യവകുപ്പ്...


മെഡിക്കല്‍ കോളേജിലെ ഉപകരണക്ഷാമം മെനിഞ്ഞാന്ന് ഉണ്ടായ പ്രശ്‌നമല്ലെന്ന് ഡോക്ടര്‍ ഹാരിസ് വ്യക്തമാക്കുന്നു. ഒരു വകുപ്പ് മേധാവി എന്ന നിലയില്‍ നല്‍കാവുന്ന പരാതികള്‍ എല്ലാവരെയും അറിയിച്ചിരുന്നതായാണ് ഡോക്ടര്‍ പറയുന്നത്. സൂപ്രണ്ടിനെയും പ്രിന്‍സിപ്പാളിനെയും കാര്യം ധരിപ്പിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ ചെന്ന് വിവരം അറിയിച്ചു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കണ്ടാണ് കാര്യങ്ങള്‍ പറഞ്ഞത്. പിന്നീട് പലരോടും ഈ വിവരങ്ങള്‍ പറഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നും എല്ലാ വിഭാഗങ്ങളിലും പ്രശ്‌നമുണ്ടെന്നും പറയാന്‍ പലര്‍ക്കും ഭയമാണെന്നും ഡോക്ടര്‍ പറഞ്ഞു..



പലപ്പോഴും രോഗികള്‍ തന്നെ ഉപകരണം വാങ്ങി തരുന്ന സ്ഥിതിയുണ്ടെന്ന് പറയുന്നത് . സംസ്ഥാനത്തിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രിയിലെ ഒരു വിഭാഗത്തിന്റെ മേധാവിയാണ്. ഫേസ്ബുക്കിലൂടെ ഡോക്ടര്‍ ഹാരിസ് ചിറക്കല്‍ നടത്തിയത് വെറും വൈകാരിക പ്രതികരണം മാത്രമാണെന്ന് പറഞ്ഞ് പ്രശ്‌നത്തെ സാധൂകരിക്കാന്‍ നോക്കിയ ആരോഗ്യവകുപ്പിന് പക്ഷെ ഇന്ന് ഡോക്ടറെ ന്യായീകരിക്കേണ്ടി വന്നു. ഡോക്ടര്‍ ഹാരിസ് ചിറക്കല്‍ സത്യസന്ധനാണെന്ന് ആയിരുന്നു മന്ത്രിവീണാ ജോര്‍ജിന്റെ പ്രതികരണം. ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് പറഞ്ഞ മന്ത്രി പ്രശ്‌നം സിസ്റ്റത്തിന്റേതാണെന്ന് സമ്മതിക്കുന്നു. ഡോക്ടറുടെ ആരോപണങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ നാലങ്ക സമിതി ആരോഗ്യവകുപ്പ് നിയോഗിച്ചു കഴിഞ്ഞു, സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ആരോഗ്യവകുപ്പിന്റെ നടപടികള്‍ ഉണ്ടാവുക...

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories