Share this Article
News Malayalam 24x7
ക്ഷേത്ര കല്‍പ്പടവില്‍ ചെരുപ്പ്; തിരച്ചിലിനൊടുവില്‍ കുളത്തില്‍ യുവാവിന്റെ മൃതദേഹം
വെബ് ടീം
posted on 07-07-2024
1 min read
the-body-of-the-youth-was-found-in-the-pond

ആലപ്പുഴ:  കാണാതായ യുവാവിന്റെ മൃതദേഹം ക്ഷേത്ര കുളത്തില്‍ നിന്നും കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ കോമന മണ്ണാരു പറമ്പ് രാധാകൃഷ്ണന്റെ മകന്‍ മുകേഷിന്റെ (38) മൃതദേഹമാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര കുളത്തില്‍ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ രാത്രിയില്‍ അമ്പലപ്പുഴയിലെ വീട്ടില്‍ വഴക്കുണ്ടായപ്പോള്‍ ക്ഷേത്രക്കുളത്തില്‍ ചാടി മരിക്കുമെന്ന് യുവാവ് പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു.

രാവിലെ ക്ഷേത്ര കല്‍പ്പടവില്‍ യുവാവിന്റെ ചെരുപ്പ്  കുളത്തിന്റെ വടക്കു ഭാഗത്തായി ബൈക്കും കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അമ്പലപ്പുഴ പൊലീസും തകഴിയില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എസ് സുരേഷിന്റെ നേതൃത്വത്തില്‍ സ്‌കൂബാ നീന്തല്‍ വിദഗ്ധന്‍ യു സുമേഷ് നടത്തിയ തിരച്ചിലിനൊടുവില്‍ 11.15 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിനാല്‍ ക്ഷേത്രക്കുളം പൂര്‍ണമായും വറ്റിച്ച് പരിഹാരക്രിയകള്‍ക്ക് ശേഷം മാത്രമേ ക്ഷേത്ര നട തുറക്കുകയുള്ളൂവെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജയലക്ഷ്മി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories