Share this Article
News Malayalam 24x7
വീടിനുള്ളിൽ കയറിയ പുലി പൂച്ചയായി;ഇടുക്കി വട്ടവടയിലാണ് സംഭവം
A tiger entered the house and turned into a cat; the incident happened in Idukki Vattavada

നമ്മുടെ കാരണവന്മാരൊക്കെ പറയാറില്ലേ പുലി പൂച്ചയായി എന്നൊക്കെ. എന്നാൽ അങ്ങനെ ഒരു സംഭവം ഉണ്ട്. വീടിനുള്ളിൽ കയറിയ പുലി പൂച്ചയായി. സംഭവം ഇടുക്കി വട്ടവടയിലാണ്.

വട്ടവട ഗ്രാമത്തിലെ കെ കെ ഷണ്മുഖന്റെ വീട്ടിലാണ് ലപ്പേർഡ് ക്യാറ്റ്  എന്ന കാട്ടുപൂച്ച കയറിയത്. ഒറ്റനോട്ടത്തിൽ കണ്ടാൽ പുലിയുടെ കുഞ്ഞ്. ആരും സംശയിച്ചു പോകും. ഇതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. ഷണ്മുഖന്റെ പഴയ വീടാണിത് ഇതിനുള്ളിൽ നിന്നും ശബ്ദം കേട്ട് തൊഴിലാളികളാണ് കതക് തുറന്ന് നോക്കുന്നത്. ആദ്യമൊന്നു ഞെട്ടി. പുലിയുടെ ഒരു കുഞ്ഞ് വീടിനുള്ളിൽ.

ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ക്യാമറയ്ക്ക് നേരെ ചീറ്റി ഒരു ചാട്ടം ഇതോടെ ഉറപ്പിച്ചു ഇവൻ പുലിക്കുട്ടി തന്നെ. ആകെ ആശങ്ക കുഞ്ഞുണ്ടെങ്കിൽ തള്ള പുലി അടുത്തെവിടെയെങ്കിലും കാണും. അതോ ഇനി പുലി കുടുംബമായി ഈ വീടിനുള്ളിൽ ആണോ താമസം ഇതൊക്കെയായി ചർച്ച.

ഒടുവിൽ വനംവകുപ്പിൽ വിവരമറിയിച്ചു വനപാലകർ എത്തിയപ്പോളാണ് കാര്യം മനസ്സിലാക്കുന്നത്. ഇവൻ പുലിയല്ല  കാട്ടുപൂച്ച. അങ്ങനെ വീടിനുള്ളിൽ കയറിയ പുലി പൂച്ചയായി. കുറച്ച് നേരമെങ്കിലും പുലിയായി നാട്ടുകാരെ വിറപ്പിച്ച പൂച്ച പുലിയെ വനപാലകർ കടുകയറ്റുകയും ചെയ്തു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories