Share this Article
News Malayalam 24x7
‘ആക്‌ഷൻ ഹീറോ ബിജു’ സിനിമാ താരം പിടിയിൽ; അർധരാത്രിയിൽ കയ്യിൽ 52 ലീറ്റർ മദ്യവിതരണം
വെബ് ടീം
posted on 18-02-2026
1 min read
alku

കൊച്ചി:നിവിൻ പോളി നായകനായ  ‘ആക്‌ഷൻ ഹീറോ ബിജു’ സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്ത ‘അൽകു’ എന്ന ഷഫീഖ് 52 ലീറ്റര്‍ മദ്യവുമായി എക്സൈസിന്റെ പിടിയിൽ. ഇതിൽ 15 ലീറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും 58 ബോട്ടിൽ (37.7 ലീറ്റർ) ബീയറുമാണ്. രാത്രി 12 മണിക്കു ശേഷം ആവശ്യക്കാർക്ക് മദ്യം എത്തിച്ചു നൽകിയിരുന്ന ഇയാളെ എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ  നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

തിരൂരങ്ങാടി സ്വദേശിയായ ഷെഫീഖ് നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. മദ്യവിൽപനയിലൂടെ ലഭിച്ച പേരായിരുന്നു ‘അൽകു’. എറണാകുളം ടൗണില്‍ രാത്രി മദ്യം ആവശ്യമുള്ളവരെ കണ്ടെത്തി അവർക്ക് സ്വന്തം വാഹനത്തിൽ മദ്യം എത്തിച്ചു നൽകുകയായിരുന്നു അൽകു ചെയ്തിരുന്നത്. ഇതിനുപയോഗിച്ച കാറും എക്സൈസ് സംഘം കണ്ടെത്തി.

അനുശ്രീ നായികയായ ഓട്ടോർഷ എന്ന ചിത്രത്തിലൂടെയാണ് ഷഫീഖ് സിനിമയിലെത്തിയത്. പെറ്റി അടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ചേർത്ത് നിർത്തി ഇയാൾ സെൽഫി പകർത്തിയിരുന്നു. സമൂഹമാധ്യത്തിൽ പങ്കുവച്ച ഈ ചിത്രം വൈറലായതിനെ തുടർന്നാണ് സിനിമയിൽ അവസരം കിട്ടിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories