Share the Article
News Malayalam 24x7
Latest Crime News
TTC Student's Death: Parents of Accused Ramees May Be Arrested Today
ടിടിസി വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും കോതമംഗലത്തെ ടിടിസി വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും . കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. പെണ്‍കുട്ടിയുടെ സഹോദരന്റെയും, അമ്മയുടെയും, ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുടെയും അടക്കം വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. റിമാന്‍ഡിലുള്ള റമീസിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി ആലുവയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് സാധ്യത. പെണ്‍കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത് റമീസും കുടുംബവും ചേര്‍ന്ന് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചത് കൊണ്ടാണെന്നാണ് കുടുംബത്തിന്റെ പരാതി.
1 min read
View All
Koodaranji Case Accused Confesses to Another Murder; Probe Intensifies
രണ്ട് കൊലപാതകങ്ങളുടെ ചുരുളഴിയുന്നു? കൂടരഞ്ഞി കേസ് പ്രതിയുടെ പുതിയ വെളിപ്പെടുത്തൽ; അന്വേഷണം ഊർജ്ജിതം 39 വർഷം മുമ്പ് തന്റെ കൗമാരപ്രായത്തിൽ കോഴിക്കോട് കൂടരഞ്ഞിയിൽ ഒരാളെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തൽ നടത്തിയതിന് റിമാൻഡിലായ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി മറ്റൊരു കൊലപാതകം നടത്തിയെന്നും പുതിയ വെളിപ്പെടുത്തൽ. 36 വർഷം മുൻപ് കോഴിക്കോട് ബീച്ചിൽ വെച്ച് മറ്റൊരാളെ കൊന്നു എന്നാണ് മുഹമ്മദലി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിൽ വെച്ച് കൊലപാതകം നടത്തിയെന്ന കേസിൽ വിശദമായ അന്വേഷണത്തിനായി തിരുവമ്പാടി പൊലീസ് ഇരിട്ടിയിലേക്ക് തിരിക്കും.
1 min read
View All
Other News