Share this Article
KERALAVISION TELEVISION AWARDS 2025
യുവതി ഭർതൃ വീട്ടില്‍ ജീവനൊടുക്കിയ സംഭവം; ഭർത്താവ് പ്രഭിനെ കസ്റ്റഡിയിലെടുത്തു
Kerala Woman Suicide

മലപ്പുറം എളങ്കൂരില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍  ഭർത്താവ് പ്രഭിനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.   മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആണ് പ്രബിന്‍.

ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. വിഷ്ണുജയുടെ മൃതദേഹത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് വിഷ്ണുജയുടെ അച്ഛന്‍ ആരോപിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories