Share this Article
കൊച്ചിയില്‍ ഡോക്ടറെ ആക്രമിച്ച കേസില്‍ യുവ നടി അടക്കം മൂന്ന് പ്രതികൾക്ക് ജാമ്യം
വെബ് ടീം
2 hours 42 Minutes Ago
1 min read
bail

കൊച്ചിയില്‍ ഡോക്ടറെ ആക്രമിച്ച കേസില്‍ യുവ നടി അടക്കം മൂന്ന് പ്രതികൾക്ക് ജാമ്യം. യുവ നടി, ബിബിൻ പെരുമ്പള്ളി, ഡ്രൈവർ വിഷ്ണു എന്നിവർക്കാണ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ മുമ്പ് തള്ളിയിരുന്നു. ഡോക്ടറെ മർദിച്ച സംഭവത്തിൽ സിനിമാ താരം ഉള്‍പ്പെടെ മൂന്നുപേരായിരുന്നു പിടിയിലായിരുന്നത്. രോഗിയെ ചികിത്സിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി മര്‍ദിച്ചുവെന്നായിരുന്നു പരാതി. ഡോക്ടറുടെ മൊബൈല്‍ ഫോണുകളും വാച്ചും സംഘം കവര്‍ന്നുവെന്നും പരാതിയിലുണ്ട്. പിന്നാലെയാണ് നടി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.

12 പേരടങ്ങുന്ന സംഘം തന്നെ മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍മാര്‍ നേരിട്ടെത്തി പരാതി നല്‍കിയത്. നടിയും ഇവരുടെ സുഹൃത്തുക്കളായ കണ്ടാലറിയാവുന്ന 11 പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. നടിയെ കൂടാതെ ജിതിന്‍, വിഷ്ണു എന്നിവരാണ് പൊലീസിന്‍റെ പിടിയിലായ മറ്റ് രണ്ടുപേര്‍. യുവനടിയുടെ കുടുംബ ഡോക്ടറായിരുന്നു മര്‍ദനമേറ്റയാളെന്നും റിപ്പോര്‍ട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories