കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റ് പ്രതി ജീവനൊടുക്കി. വയനാട് കേണിച്ചിറ സ്വദേശി ജിൽസൺ ആണ് മരിച്ചത്. ജയിലിനുള്ളിൽ വെച്ച് കഴുത്തറുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജിൽസൺ. അതീവ സുരക്ഷാ സംവിധാനങ്ങളുള്ള കണ്ണൂർ സെൻട്രൽ ജയിലിനുള്ളിൽ പ്രതിക്ക് കഴുത്തറുക്കാൻ ആവശ്യമായ ആയുധം എവിടെ നിന്ന് ലഭിച്ചു എന്നത് സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്നുണ്ട്. ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വലിയ സുരക്ഷാ വീഴ്ചയുണ്ടായതായാണ് സൂചന.
സംഭവത്തിൽ ജയിൽ സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വിശദീകരണം ഇനിയും പുറത്തുവന്നിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും. ജയിലിനുള്ളിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.