Share this Article
News Malayalam 24x7
ശക്തമായ മഴയിൽ എറണാകുളം ഒക്കൽ ഗവ. എൽപി സ്കൂളിന്റെ മതിൽ തകർന്നു വീണു
School Wall Collapses Amid Heavy Rains in Ernakulam

ശക്തമായ മഴയിൽ എറണാകുളം  ഒക്കൽ ഗവ. എൽപി സ്കൂളിന്റെ മതിൽ തകർന്നു വീണു. സ്കൂളിന്  പുറകിലുള്ള കനാൽ ബണ്ട് റോഡിലേക്കാണ് മതിൽ വീണത്.  അവധി ദിവസമായതിനാൽ വലിയ ദുരന്തം ഒഴിവായി.   സ്കൂളിലേക്കും തൊട്ടടുത്തുള്ള ഹയർസെക്കൻഡറി സ്കൂളിലേക്കും കുട്ടികൾ പോകുന്ന റോഡാണിത്. ഇനിയും മഴ ശക്തമായാൽ മതിലിന്റെ ബാക്കി ഭാഗം കൂടി ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ട്. ചെങ്കല്ല് ഉപയോഗിച്ച് നിർമ്മിച്ച മതിൽ മഴയിൽ കുതിർന്ന്  തകർന്നു വീഴുകയായിരുന്നു. മതിൽ പുതുക്കി പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും വർഷങ്ങൾ പഴക്കമുള്ള മതിൽ പുനർനിർമ്മിക്കാൻ സ്കൂൾ അധികൃതരോ പഞ്ചായത്തോ തയ്യാറായില്ല എന്ന പരാതികളും ശക്തമാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories