Share this Article
KERALAVISION TELEVISION AWARDS 2025
അടിമാലിയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടി കൊലപ്പെടുത്തി
A woman was hacked to death by her husband in Adimali

ഇടുക്കി അടിമാലി വാളറ അഞ്ചാംമൈൽ കുടിയിൽ ആദിവാസി യുവതിയെ ഭർത്താവ്  വെട്ടി കൊലപ്പെടുത്തി. അഞ്ചാംമൈൽകുടി സ്വദേശിനി ജലജ (39)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജലജയുടെ ഭർത്താവ് ബാലകൃഷ്ണനെ അടിമാലി പോലീസ് കസ്റ്റഡിയിൽ എടുത്തു. 

ബാലകൃഷ്ണന്റെ രണ്ടാം ഭാര്യയാണ് ജലജ. ബാലകൃഷ്ണന്റെ ആദ്യ ഭാര്യയിലുള്ള മകളുടെ പക്കൽ നിന്നും ജലജ പണം കടമായി വാങ്ങിയിരുന്നു. ഇത് തിരികെ നൽകാത്തത് ബാലകൃഷ്ണൻ ചോദ്യം ചെയ്തു. തുടർന്ന് മദ്യലഹരിയിൽ ആയിരുന്ന ബാലകൃഷ്ണൻ തർക്കത്തിൽ ഏർപ്പെടുകയും ജലജയെ വെട്ടി കൊലപ്പെടുത്തുകയും ആയിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇടുക്കി ഡിവൈഎസ്പി ജിൽസൺ മാത്യു സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ഫോറെസ്നസിക് സംഘവും ഫിംഗർപ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്യുസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories