Share this Article
KERALAVISION TELEVISION AWARDS 2025
ഫുഡ് വ്ളോ​ഗർ രാഹുൽ എൻ കുട്ടി മരിച്ചനിലയിൽ
വെബ് ടീം
posted on 03-11-2023
1 min read
food vlogger rahul n kutty found dead

കൊച്ചി: പ്രശസ്ത ഫുഡ് വ്ളോ​ഗർ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ. തൃപ്പൂണിത്തുറയിലെ വീട്ടിൽ ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈറ്റ്‌ കൊച്ചി ഈറ്റ്‌ എന്ന ഫുഡ്‌ വ്‌ളോഗ്‌ കൂട്ടായ്‌മയിലെ പ്രധാനിയായിരുന്നു രാഹുൽ. 

രാഹുൽ എൻ കുട്ടിയുടെ വിയോ​ഗ വാർത്ത ഈറ്റ് കൊച്ചി ഈറ്റ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.  കൊച്ചിയിലെ വിവിധ രുചികളും ഭക്ഷണശാലകളും പരിചയപ്പെടുത്തുന്ന പ്രശസ്‌തമായ കൂട്ടായ്‌മയാണ്‌ ഈറ്റ്‌ കൊച്ചി ഈറ്റ്‌. ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഇവർക്കുള്ളത്. 

ഇന്നലെ രാവിലെ ഇടപ്പള്ളി ഗണപതി അമ്പലത്തിൽ പോയി അവിടത്തെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ള വീഡിയോ രാഹുൽ ഈറ്റ്‌ കൊച്ചി ഈറ്റിലൂടെ പങ്കുവച്ചിരുന്നു. "ഇടപ്പള്ളി ക്ഷേത്രത്തിലെ ഗൃഹാതുരത്വമുണർത്തുന്ന ഉണ്ണിയപ്പം വീണ്ടും ആസ്വദിക്കാൻ ഇതാ... നിങ്ങൾ ഇവിടെ നിന്ന് ഈ സ്വാദിഷ്‌ടമായ പലഹാരം കഴിച്ചിട്ടുണ്ടോ?- എന്ന കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories