Share this Article
News Malayalam 24x7
സ്വകാര്യ ബസ് സ്‌കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കവെ അപകടം; മൂന്നുവയസ്സുകാരന് ദാരുണാന്ത്യം
വെബ് ടീം
posted on 08-10-2025
1 min read
hiban

കോഴിക്കോട്:  വാഹനാപകടത്തില്‍ മൂന്നുവയസ്സുകാരന് ദാരുണാന്ത്യം. ബുധനാഴ്ച വൈകുന്നേരത്തോടെ നോര്‍ത്ത് കാരശ്ശേരിയില്‍  ആയിരുന്നു അപകടം. വളവില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം .മലപ്പുറം കീഴുപറമ്പ് ഓത്തുപള്ളി പുറായി സ്വദേശി കാരങ്ങാടന്‍ ജെസിന്റെ മകന്‍ മുഹമ്മദ് ഹിബാന്‍ ആണ് മരിച്ചത്.എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയില്‍ നോര്‍ത്ത് കാരശ്ശേരിയിലെ മാടാമ്പറം വളവില്‍ ആണ് അപകടം നടന്നത്. അരീക്കോട് ഭാഗത്തുനിന്നും വന്ന സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും ഒരേദിശയിലാണ് സഞ്ചരിച്ചിരുന്നത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories