Share this Article
News Malayalam 24x7
അന്‍വറിന്റെ അപരന്‍ അടക്കം നാലുപേര്‍ പത്രിക പിന്‍വലിച്ചു; നിലമ്പൂരില്‍ മത്സരചിത്രം തെളിഞ്ഞു
വെബ് ടീം
posted on 05-06-2025
1 min read
nilamboor

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ മത്സരചിത്രം തെളിഞ്ഞു. സ്ഥാനാർഥികളായി  10 പേരാണ് മാറ്റുരയ്ക്കുന്നത്. പി വി അന്‍വറിന്റെ അപരന്‍ അടക്കം നാലുപേര്‍ പത്രിക പിന്‍വലിച്ചു.പിവി അന്‍വറിന്റെ അപരനായിരുന്ന അന്‍വര്‍ സാദത്ത് പിന്മാറി. എസ്ഡിപിഐയുടെ അപര സ്ഥാനാര്‍ത്ഥിയും പിന്മാറിയിട്ടുണ്ട്. ഇതോടെ അന്‍വര്‍ മത്സര രംഗത്ത് തുടരുമെന്ന് വ്യക്തമായി.

സ്വതന്ത്രനായി മത്സരിക്കുന്ന അന്‍വറിന് കത്രിക ചിഹ്നം അനുവദിച്ചു. അന്‍വര്‍ മുമ്പ് മത്സരിച്ച ഓട്ടോറിക്ഷ ചിഹ്നം ഇക്കുറി കിട്ടിയില്ല. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ ചിഹ്നമായി ഓട്ടോറിക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതോടെയാണ് അന്‍വറിന് കത്രിക ചിഹ്നം കിട്ടിയത്.അന്‍വര്‍ രണ്ട് പത്രികയാണ് സമര്‍പ്പിച്ചിരുന്നത്. ഒന്ന് ടിഎംസി സ്ഥാനാര്‍ത്ഥിയായി പുല്ലും പൂവും ചിഹ്നത്തില്‍ മത്സരിക്കുന്നതിനും മറ്റൊന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനും. സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ തൃണമൂലിന് വേണ്ടി അന്‍വര്‍ സമര്‍പ്പിച്ച പത്രിക തള്ളിയിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories