Share this Article
News Malayalam 24x7
മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികള്‍ വീട്ടിനകത്ത് മരിച്ച നിലയിൽ
വെബ് ടീം
posted on 13-09-2024
1 min read
two child

മലപ്പുറം: മുത്തേടത്ത് പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികളെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേടം തീക്കടി ആദിവാസി നഗറിലെ 17കാരനും കരുളായ് കൊയപ്പാൻ വളവിലെ 15കാരിയുമാണ് മരിച്ചത്.

കൽക്കുളം തീക്കടി നഗറിലെ വീട്ടിനകത്ത് ഇന്നലെ രാത്രിയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു കയറിൽ ഇരുവരും കൂട്ടിക്കെട്ടി തൂങ്ങിയ നിലയിലായിരുന്നു.

കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories