Share this Article
News Malayalam 24x7
ഇന്നലെ പനിയ്ക്ക് മരുന്ന് വാങ്ങി, ഇന്ന് കുട്ടിയെ കാറിലിരുത്തി കൃഷിയിടത്തിൽ ജോലിക്ക് പോയി, തിരിച്ചെത്തിയപ്പോൾ കാറിനുള്ളിൽ മരിച്ച നിലയിൽ
വെബ് ടീം
posted on 04-08-2025
1 min read
GIRL

ഇടുക്കി രാജാക്കാട് തിങ്കൾകാട്ടിൽ അഞ്ചു വയസുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളുടെ മകൾ കൽപ്പന കുലുവാണ് മരിച്ചത്.അസം സ്വദേശികളായ മാതാപിതാക്കൾ കുട്ടിയെ വാഹനത്തിൽ ഇരുത്തിയ ശേഷം രാവിലെ കൃഷിയിടത്തിൽ ജോലിക്ക് പോയിരുന്നു. ഉച്ചക്ക് ജോലിക്കുശേഷം തിരികെ എത്തിയപ്പോൾ കുട്ടിയെ വാഹനത്തിൽ ഉള്ളിൽ ബോധരഹിതമായാ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ശക്തമായ പനിയെ തുടർന്ന് മാതാപിതാക്കൾ കഴിഞ്ഞ ദിവസം കുട്ടിക്ക് മരുന്ന് വാങ്ങിയിരുന്നു. പോസ്റ്റ്മാർട്ടത്തിനായി മൃദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റും. രാജാക്കാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories