അരൂർ തുറവൂർ പാതയിലെ ഗർഡർ സ്ഥാപിക്കുന്നതിനിടെയുണ്ടായ അപകടത്തെ തുടർന്ന്, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയോ എന്ന് പരിശോധിക്കാൻ ദേശീയപാതാ അതോറിറ്റി (NHAI) സുരക്ഷാ ഓഡിറ്റ് നടത്തും. അപകടത്തിൽ ഒരാൾ മരിച്ച സാഹചര്യത്തിലാണ് NHAI-യുടെ തീരുമാനം.
വിദഗ്ധ സമിതി നടത്തിയ പ്രാഥമിക പരിശോധനയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ചട്ടലംഘനം കണ്ടെത്തിയാൽ കരാർ കമ്പനിക്കെതിരെ നടപടിയെടുക്കുകയും കമ്പനിയെ മാറ്റുകയും ചെയ്യുമെന്ന് NHAI അറിയിച്ചു. കഴിഞ്ഞ ദിവസമാണ് അരൂരിൽ ഗർഡർ സ്ഥാപിക്കുന്നതിനിടെ അപകടമുണ്ടായത്. ഇതേത്തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി.