മലപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. രേഖ (38) ആണ് മരിച്ചത്. അരീക്കോട് വടശ്ശേരിയിലാണ് സംഭവം. ഭർത്താവ് വിപിൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.വാടക ക്വാർട്ടേഴ്സിലാണ് ഇവർ താമസിച്ചിരുന്നത്. ഇന്നുച്ചയ്ക്ക് ഇവർ തമ്മിൽ തർക്കം ഉണ്ടാകുകയും വിപിൻദാസ് കത്തിയെടുത്ത് വെട്ടുകയായിരുന്നു. ഇയാൾക്ക് ദേഹത്ത് പരിക്കുണ്ട്
ഓടക്കയം സ്വദേശികൾ ആണ് ഇവർ.വിപിൻദാസിനെതിരെ നേരത്തെ കേസുകൾ ഉണ്ടെന്ന് പൊലീസ്.