Share this Article
News Malayalam 24x7
കാട്ടുപന്നിയെ കണ്ട് ഭയന്നോടി കിണറ്റില്‍ വീണ വീട്ടമ്മയെ ഒരു ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി
A housewife was rescued after falling into a well after seeing a wild boar

കാട്ടുപന്നിയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ വീട്ടമ്മയെ ഒരു ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. അടൂർ ഏറത്തു പരുത്തിപ്പാറയിൽഎലിസബത്ത് ബാബുവിനെയാണ് ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന്

രക്ഷപെടുത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് എലിസബത്തെന്ന വീട്ടമ്മയെ കാണാതായത്.  കാട്ടുപന്നിയുടെ ആക്രമിക്കാനയി പാഞ്ഞെത്തിയപ്പോൾ രക്ഷപെടാനായി  എലിസബത്ത്  സമീപത്തെ വല ഇട്ട് മൂടിയ കിണറ്റിന്  സമീപത്തേക്ക് ഓടുകയും വല പൊട്ടി കിണറ്റിൽ വീഴുകയായിരുന്നു.

ഈ സമയം എലിസബത്ത് കിണറ്റിൽ വീണ കാര്യം അറിയാതെ വീട്ടുകാരും നാട്ടുകാരും   തെരച്ചിൽ ആരംഭിച്ചു. ഏറെ വൈകിയും കണ്ടെത്താനായില്ല. നാട്ടുകാർ വിവരം അറിയിച്ചതിനെതുടർന്ന്അടൂരിൽ നിന്നും എത്തിയ ഫയർ ഫോഴ്സ് സംഘം എലിസബത്തിനെ ഏറെ ശ്രമത്തിനൊടുവിൽ രക്ഷപെടുത്തിയത്.     

   
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories