കണ്ണൂര്‍: മുന്‍ എംഎല്‍എയും മുതിര്‍ന്ന സിപിഐഎം നേതാവുമായ കെ കെ നാരായണന്‍ അന്തരിച്ചു. 77 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഐഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു കെ കെ നാരായണന്‍.1948 ഫെബ്രുവരി പതിനഞ്ചിന് കണ്ണൂരിലെ പെരളശ്ശേരിയിലായിരുന്നു കെ കെ നാരായണന്റെ ജനനം.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2011 ലാണ് അദ്ദേഹം ധർമടത്ത് നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2016 ലെ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന് വേണ്ടിയായിരുന്നു അദ്ദേഹം ധർമടം മണ്ഡലം ഒഴിഞ്ഞത്. കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക്, എ കെ ജി സ്മാരക സഹകരണ ആശുപത്രി എന്നിവയുടെ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.