കോഴിക്കോട് രാമനാട്ടുകരയിൽ വൻ ലഹരി വേട്ട. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുന്നതിനിടെ അപകടം ഉണ്ടാക്കിയ കാറിൽ നിന്ന് 300 ഗ്രാം രാസ ലഹരി പിടികൂടി. പൊക്കുന്ന് സ്വദേശി നവാസ്, കൊളങ്ങര പീടിക സ്വദേശി ഇംതിയാസ് എന്നിവരെയാണ് ഫറോക്ക് എസ് ഐ വിനയന്റെ നേതൃത്വത്തിൽ പിടികൂടിയത്. കാറിൽ അതിവേഗം വരികയായിരുന്ന പ്രതികൾ പൊലീസ് കൈകാണിച്ചിട്ടും നിർത്തിയില്ല. പിന്നാലെ മറ്റൊരു കാറിൽ ഇടിക്കുകയും ചെയ്തു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് കാറിൽ ഡാൻസാഫ് അടക്കം നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.