Share this Article
KERALAVISION TELEVISION AWARDS 2025
ശ്രീ ചിത്ര ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ മാറ്റി; അടിയന്തര യോഗം വിളിച്ച് ഡയറക്ടര്‍
Sree Chitra Hospital

ശസ്ത്രക്രിയകള്‍ മാറ്റിവെച്ച സാഹചര്യമുണ്ടായ തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയില്‍ അടിയന്തര യോഗം വിളിച്ച് ഡയറക്ടര്‍. വിവിധ വകുപ്പ് മേധാവികളുമായി ഇന്ന് ചര്‍ച്ച നടത്തും. ഉപകരണങ്ങള്‍ ലഭ്യമാകാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മാറ്റിവെച്ചതോടെയാണ് യോഗം വിളിച്ചിരിക്കുന്നത്. ഇന്ന് നടത്താനിരുന്ന 10 ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്. ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്കുള്ള കരാറുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ശ്രീചിത്ര പുതുക്കിയിരുന്നില്ല. ഔദ്യോഗിക ചാനല്‍ വഴിയല്ലാതെ ഉപകരണങ്ങള്‍ വാങ്ങില്ലെന്ന പിടിവാശിയാണ് പ്രതിസന്ധിക്ക് പിന്നില്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories