Share this Article
News Malayalam 24x7
45 കാരൻ പങ്കാളിയെ വെട്ടിക്കൊന്നു; പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
വെബ് ടീം
posted on 02-06-2025
1 min read
suresh preetha

എറണാകുളം മുനമ്പത്ത് 45 കാരൻ പങ്കാളിയെ വെട്ടിക്കൊന്നു. മുനമ്പം പള്ളിപുറത്താണ് സംഭവം. തൈപ്പറമ്പിൽ വീട്ടിൽ തോമസിന്റെ മകൻ സുരേഷാണ് പങ്കാളിയെ കൊലപ്പെടുത്തിയത്. പനമ്പള്ളിനഗർ സ്വദേശി പ്രീതയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി സുരേഷ് മുനമ്പം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. രാത്രി 8.30 ഓടെയായിരുന്നു സംഭവം. പ്രീതയ്ക്ക് കഴുത്തിലടക്കം ശരീരത്തിൽ ആഴത്തിൽ കുത്തേറ്റു.

ഇരുവരും സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നെന്നും സെന്റ് മൈക്കിൾ സ്കൂളിനു സമീപമെത്തിയപ്പോൾ സ്കൂട്ടർ നിർത്തി ഇറങ്ങിയശേഷം നടുറോഡിൽ പ്രീതയെ സുരേഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് വിവരം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories