പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. കൈക്ക് പരിക്കേറ്റ് എത്തിയ ഓമല്ലൂര്‍ സ്വദേശികളുടെ മകനെ ചികിത്സിച്ചതില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി കുട്ടിയുടെ പിതാവ് ആരോപിച്ചു. ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ മണ്ഡലത്തിലെ ആശുപത്രിക്കെതിരെയാണ് ആരോപണം. രണ്ടാഴ്ച മുമ്പ് കുട്ടി സൈക്കിളില്‍ നിന്ന് വീണ് കൈപ്പത്തിക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അസ്ഥിക്ക് പൊട്ടലുണ്ടെന്ന് പറഞ്ഞ് കൈക്ക് പ്ലാസ്റ്റിറിടുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടിത്ത് അസഹ്യമായ വേദനയും കൈയില്‍ നി്‌ന് പഴുപ്പ് വരികയും ചെയ്തു. വീണ്ടും ഇതേ ഡോക്ടറെ കാണിച്ചപ്പോള്‍ അസ്ഥിക്ക് പൊട്ടലുണ്ടായാല്‍ വേദനയുണ്ടാകുമെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു. എന്നാല്‍ രക്തവും പഴുപ്പും പുറത്ത് വന്നപ്പോഴാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. കൈക്ക് ഗുരുതരമായ ചതവുണ്ടായിരുന്നുവെന്നും ഇത് പരിഗണിക്കാതെ പ്ലാസ്റ്ററിട്ടതുകൊണ്ടാണ് പഴുപ്പ് ഉണ്ടായതെന്നും ഇപ്പോള്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് കുട്ടിയുടെ കൈക്ക് സ്ത്രക്രിയ നടത്തുകയും ചെയ്തു.