Share this Article
Union Budget
കൊല്ലം മേയര്‍ക്കെതിരെ വധഭീഷണി മുഴക്കിയയാള്‍ പിടിയില്‍
 Kollam Mayor

കൊല്ലം മേയര്‍ ഹണി ബെഞ്ചമിനെതിരെ വധഭീഷണി മുഴക്കിയയാള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി അനില്‍കുമാര്‍ ആണ് പിടിയിലായത്. കത്തിയുമായി വധഭീഷണി മുഴക്കി മേയറുടെ വീട് അന്വേഷിച്ചെന്നായിരുന്നു ഇയാൾക്കെതിരെയുള്ള പരാതി. പൊലീസ് കസ്റ്റഡിയിൽ എടുക്കുന്ന സമയം പ്രതി മദ്യ ലഹരിയിൽ ആയിരുന്നു. വിശദമായ ചോദ്യം ചെയ്യലിലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. വിസ തട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് 52 കാരനായ അനിൽകുമാർ. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories