Share this Article
News Malayalam 24x7
കൊണ്ടോട്ടിയിൽ ബൈക്കിടിച്ച് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 12-12-2023
1 min read
THREE YEAR OLD DIES IN ACCIDENT

മലപ്പുറം കൊണ്ടോട്ടിയിൽ എടവണ്ണപാറ റോഡിൽ പരതക്കാട് ബൈക്കിടിച്ച് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. ‌അമ്പലപുറവൻ അബ്ദുൽ നാസറിന്റെ മകൾ   ഇസാ എസ് വിൻ( 3) ആണ് മരിച്ചത്. ഇന്ന് ഉച്ചക്കായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും. 

റോഡരികിലെ വീട്ടിൽ നിന്നും കുട്ടി മൊബൈൽ ഫോൺ എടുത്ത് പുറത്തേക്ക് ഓടിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്നാണ് റിപ്പോർട്ട് 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories