Share this Article
കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേരള ഗ്രാമീണ ബാങ്കിന്റെ എടിഎം പ്രവർത്തനമാരംഭിച്ചു.
വെബ് ടീം
12 hours 11 Minutes Ago
1 min read
atm

കൊച്ചി : കേരള ഗ്രാമീണ ബാങ്കിന്റെ എടിഎം കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ചു.കാനറാ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഹർദീപ് സിംഗ് അലുവാലിയ എടിഎമ്മിന്റെ ഉദ്ഘാടനം നിർവഹിച്ചു. കേരള ഗ്രാമീണ ബാങ്ക് ചെയർപേഴ്സൺ വിമല വിജയഭാസ്കർ, എയർപോർട്ട് അതോറിറ്റിയുടെയും കേരള ഗ്രാമീണ ബാങ്കിന്റെയും ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

ബാങ്കിങ് സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെയും ആധുനിക ബാങ്കിങ് സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെയും ഭാഗമായാണ് വിമാനത്താവളത്തിൽ എടിഎം സ്ഥാപിച്ചത്.

635 ശാഖകളിലൂടെ കേരളത്തിലുടനീളം പ്രവർത്തിക്കുന്ന കേരള ഗ്രാമീണ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷം ഏകദേശം 20 ശതമാനം ബിസിനസ് വളർച്ച കൈവരിക്കുകയും മൊത്തം ബിസിനസ് 71,000 കോടി രൂപ പിന്നിടുകയും ചെയ്തിട്ടുണ്ട്.

കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്കും പൊതുജനങ്ങൾക്കും പുതിയ എടിഎം സൗകര്യം പ്രയോജനപ്പെടും. കഴിഞ്ഞ ആഴ്ച കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും കേരള ഗ്രാമീണ ബാങ്കിന്റെ ATM പ്രവർത്തനം തുടങ്ങിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories