Share this Article
ജീവിതത്തില്‍ ഏറ്റവും ആനന്ദം തരുന്നത് പണമോ സൗകര്യമോ എ സി കാറോ ബംഗ്ലാവോ അല്ല സമാധാനമാണ്; 'ശത്രുക്കളെ ഇല്ലാതാക്കാൻ താൻ ചെറിയൊരു ട്രിക്ക് പ്രയോഗിക്കുമെന്നും ശ്രേഷ്ഠ തോമസ് പ്രഥമന്‍ ബാവ പുരസ്‌കാരം സ്വീകരിച്ച് മമ്മൂട്ടി
വെബ് ടീം
5 hours 0 Minutes Ago
1 min read
mamootty

കൊച്ചി: ജീവിതത്തില്‍ ഏറ്റവും ആനന്ദം തരുന്നത് സമാധാനമാണെന്നും പണമോ സൗകര്യമോ എ സി കാറോ ബംഗ്ലാവോ അല്ലെന്നും മമ്മൂട്ടി.എറണാകുളം പുത്തൻകുരിശിൽ ശ്രേഷ്ഠ ബാവ പുരസ്കാരം പാത്രിയര്‍ക്കീസ് ബാവയിൽ നിന്ന് സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്വേഷം നിറയുന്ന കാലഘട്ടത്തിലൂടെയാണ് സമൂഹം കടന്നുപോകുന്നതെന്ന് ചൂണ്ടിക്കാട്ടിയ മമ്മൂട്ടി, ശത്രുക്കളെ നേരിടുന്നതിനെക്കുറിച്ചും വ്യത്യസ്തമായൊരു കാഴ്ചപ്പാട് പങ്കുവെച്ചു.'ശത്രുക്കളെ ഇല്ലാതാക്കാൻ ചെറിയൊരു ട്രിക്ക് പ്രയോഗിക്കും. ശത്രുക്കളെ മിത്രങ്ങളാക്കിയാണ് അവരെ ഇല്ലാതാക്കുന്നത്'. വിദ്വേഷത്തിനും പകയ്ക്കും പകരം സൗഹൃദവും സ്നേഹവും വളർത്തണമെന്ന സന്ദേശമാണ് മമ്മൂട്ടിയുടെ വാക്കുകൾ മുന്നോട്ടുവെച്ചത്.

സിനിമാലോകത്തുനിന്ന് ഒരാൾ ഈ വേദിയിൽ എത്തുന്നത് അപൂർവമാണെന്ന് മമ്മൂട്ടി പറഞ്ഞു. തോമസ് പ്രഥമൻ ബാവയുമായുള്ള ആത്മബന്ധവും അദ്ദേഹം അനുസ്മരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്ന അനുഭവങ്ങളും മമ്മൂട്ടി പങ്കുവെച്ചു.

മലയാളിയുടെ മനസിൽ മമ്മൂട്ടി എന്ന പേര് സിനിമയുമായി അത്രമേൽ ഇഴചേർന്നതാണെന്ന് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ പറഞ്ഞു. 'മമ്മൂട്ടിയെന്നാൽ സിനിമ, സിനിമയെന്നാൽ മമ്മൂട്ടി അതാ മലയാളിക്ക് അദ്ദേഹം.  ദൈവം സ്പർശിച്ച മനുഷ്യനാണ് മമ്മൂട്ടി. യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശ്രേഷ്ഠ കാതോലിക്ക ബാവ.

മമ്മൂട്ടി അഭിനയിച്ച 'കഥ പറയുമ്പോൾ' എന്ന സിനിമയിലെ ഒരു രംഗം ഓർമിച്ചുകൊണ്ടാണ് കാതോലിക്ക ബാവ അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചത്. ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം സ്കൂളിൽ നടത്തുന്ന പ്രസംഗം കണ്ടപ്പോൾ  തന്‍റെ കണ്ണുകൾ നിറഞ്ഞുപോയെന്ന് അദ്ദേഹം പറഞ്ഞു. ഒരു കലാകാരന്‍റെ അഭിനയത്തിന് മനുഷ്യഹൃദയത്തെ എത്രത്തോളം സ്പർശിക്കാനാകുമെന്നതിന്‍റെ ഉദാഹരണമാണ് ആ രംഗമെന്നും ശ്രേഷ്ഠ കാതോലിക്ക ബാവയുടെ വാക്കുകള്‍.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories