തൃശ്ശൂർ വടക്കേക്കാട് മണികണ്ഠേശ്വരം ഉമാ മഹേശ്വര ക്ഷേത്രക്കുളത്തിൽ ആണ് കുട്ടികൾ മുങ്ങി മരിച്ചത്.ക്ഷേത്രത്തിനു സമീപം ക്വാർട്ടേഴ്സിൽ താമസിക്കുന്ന പ്രദീപ് -സജിത ദമ്പതികളുടെ മക്കളായ സായ്ദീപും സായ് കൃഷ്ണയുമാണ് മരിച്ചത്.
രണ്ട് പേരും തിരുവളയന്നൂർ സ്കൂളിലെ വിദ്യാർഥികളാണ്.ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ മണികണ്ഠേശ്വരം ഉമാ മഹേശ്വര ക്ഷേത്രക്കുളത്തിലാണ് സംഭവം.ഉടൻ തന്നെ ഇരുവരെയും നാട്ടുകാരും പോലീസും ചേർന്ന് ശാന്തി നേഴ്സിഗ് ഹോമിൽ എത്തിച്ചെങ്കിലും മരിച്ചു