റോഡ് വികസന പ്രവൃത്തികളുടെ ഭാഗമായി താമരശ്ശേരി ചുരത്തിൽ ഇന്ന് (വെള്ളിയാഴ്ച) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ എട്ടു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് നിയന്ത്രണം.
ചുരത്തിലെ എട്ടാം വളവിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനാലാണ് ഗതാഗതം നിയന്ത്രിക്കുന്നത്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് യാത്രക്കാർക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
നിയന്ത്രണ സമയങ്ങളിൽ ഇതുവഴി പോകേണ്ട വാഹനങ്ങൾ മലപ്പുറം നാടുകാണി ചുരം വഴിയോ, കോഴിക്കോട് കുറ്റ്യാടി ചുരം വഴിയോ തിരിച്ചുപോകേണ്ടതാണെന്ന് പൊലീസ് അറിയിച്ചു. വയനാട്, കോഴിക്കോട് ജില്ലകളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണം.