Share this Article
News Malayalam 24x7
പേട്രിയറ്റിന് തീയറ്ററുകളിൽ വിലക്ക്; സിനിമയുമായി കരാർ വയ്ക്കരുതെന്ന് ഫിയോക് നിർദേശം
വെബ് ടീം
posted on 06-03-2026
22 min read
patriot

കൊച്ചി: മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ‘പേട്രിയറ്റി’ന് തിയറ്ററുകളിൽ വിലക്ക്. ഏപ്രിൽ  23നാണു റീലീസ്.

തിയറ്ററുകളിൽ  നിന്നുള്ള വിഹിതം കൂട്ടി ചോദിച്ചതാണ് കാരണം. സിനിമയുടേത് വലിയ മുടക്കുമുതൽ ആയതുകൊണ്ട്  ആദ്യത്തെ രണ്ടാഴ്ച 60 -40 ശതമാനം വേണമെന്നാണ് നിർമാതാവിന്റെ ആവശ്യം. ഇത് പക്ഷെ ഫിയോക് എതിർത്തു. ഇതിനെ തുടർന്നാണ്  സിനിമയുമായി ബന്ധപ്പെട്ട് ഒരു കരാറിലും തിയറ്റർ ഉടമകൾ ഏർപ്പെടരുതെന്നാണ് ഫിയോക് നിർദേശം.


നിലവിൽ റിലീസിന്റെ ആദ്യത്തെ ആഴ്ച മാത്രമാണ് നിർമാതാവിന് കളക്ഷന്റെ 60ശതമാനം തുകയും  തിയറ്റർ ഉടമകൾക്ക് 40ശതമാനവും. എന്നാൽ ഒരാഴ്ച കൂടി ഇത് തുടരാൻ നിർമാതാവ്  കൂട്ടി ചോദിച്ചതാണ് ഫിയോക്ക് വിലക്ക് വരാൻ കാരണം.

അതേ സമയം ചിത്രത്തിന്റെ  റിലീസ് വൈകില്ലെന്നും പ്രതിസന്ധി ഉണ്ടാകില്ലെന്നും നിർമാതാവ് ആന്റോ ജോസഫ് പ്രതികരിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories