Share this Article
അനിരുദ്ധും കാവ്യ മാരനും വിവാഹിതരായി,ചടങ്ങ് ഗ്രീസിൽ, ചെന്നൈയിൽ സ്വീകരണം നവംബർ 21ന്
വെബ് ടീം
1 hours 47 Minutes Ago
1 min read
anirudh kavya

ജയിലർ,ഡിസി,ജനനായകൻ,ജവാൻ ഉൾപ്പെടെ പ്രശസ്തമായ ചിത്രങ്ങളുടെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്‌സ് ഹൈദരാബാദ് സിഇഒ കാവ്യ മാരനും വിവാഹിതരായി.

നവംബർ 11ന് ഗ്രീസിൽ നടന്ന സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും തിരഞ്ഞെടുത്ത അതിഥികളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് പിന്നാലെ ഭാര്യയ്ക്കൊപ്പമുള്ള ആദ്യ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് അനിരുദ്ധ്. ഇരുവരുടെയും വിവാഹവാർത്ത പുറത്തുവന്നതോടെ ആരാധകരും സിനിമാ-ക്രിക്കറ്റ് ലോകത്തെ പ്രമുഖരുമെല്ലാം ആശംസകളുമായി എത്തിയിരുന്നു.

ചെന്നൈയിൽ നവംബർ 21ന് വൻതാരനിര പങ്കെടുക്കുന്ന വിവാഹസൽക്കാരവും സംഘടിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories