Share this Article
KERALAVISION TELEVISION AWARDS 2025
IFFK 2023 Updates : ഏഴ് ഓസ്‌കാര്‍ ചിത്രങ്ങള്‍ ചൊവ്വാഴ്ച സ്‌ക്രീനിലെത്തും
IFFK 2023 Updates : Seven Oscar films will hit the screens on Tuesday

കേരള രാജ്യാന്തര ചലച്ചിത്രോസവത്തിന്റെ അഞ്ചാം ദിനത്തിൽ  67 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏഴ് ഓസ്കാർ ചിത്രങ്ങൾ ഇന്ന് സ്ക്രീനിലെത്തും. മലയാള സിനിമയായ ആട്ടത്തിന്റെ രണ്ടാം പ്രദർശനവുമുണ്ടാകും.

മത്സരവിഭാഗത്തിലെ മലയാള ചിത്രമായ ത‌ടവ്, ‍ജിയോബേബിയുടെ കാതൽ ,നവാഗതനായ  ആനന്ദ് ഏകർഷിയുടെ ആട്ടം, സുനിൽ മാലൂരിന്റെ വലസൈ പറവകൾ, ഫൈവ് ഫസ്റ്റ് ‍ഡേറ്റ്സ്, ബി 32 മുതൽ 44 വരെ, എന്നെന്നും തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം ണ്ടാമത്തെ പ്രദർശനം ഇന്നുണ്ടാകും.

കൂടാതെ ഹോമേജ് വിഭാഗത്തിൽ ഡിസ്റ്റന്റ് വോയ്സെസ് സ്റ്റിൽ ലീവ്സ്, കസിൻ ആഞ്ചെലിക്ക, ബ്രിക് ആൻഡ് മിറർ  എന്നീ ചിത്രങ്ങളുടെ ആദ്യ പ്രദർശനവുമുണ്ടാകും. അങ്ങനെ 67 ചിത്രങ്ങളാണ് രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് പ്രദർശനത്തിനെത്തുന്നത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏഴ് ഓസ്കാർ ചിത്രങ്ങളും ഇന്ന് സ്ക്രീനിലെത്തും. കലിഡോസ്കോപ്പ് വിഭാഗത്തിൽ മലയാള ചിത്രം ഹോം, അനുരാഗ് കശ്യപിന്റെ കെന്നഡി, സന്തോഷ് ശിവന്റെ ഹിന്ദി ചിത്രം മോഹ തു‌ടങ്ങി അഞ്ച് ചിത്രങ്ങളും പ്രദർശനത്തിനെത്തുന്നുണ്ട് .   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories