Share this Article
KERALAVISION TELEVISION AWARDS 2025
നടൻ ജൂനിയർ ബാലയ്യ അന്തരിച്ചു
വെബ് ടീം
posted on 01-11-2023
1 min read
ACTOR JUNIOR BALAYYA PASSES AWAY

തമിഴ് ചലച്ചിത്ര താരം ജൂനിയർ ബാലയ്യ അന്തരിച്ചു.ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് ഇന്ന് രാവിലെ ചെന്നൈയിലെ വലസരവക്കത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ( tamil actor junior balaji passes away )

രഘു ബാലയ്യ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. 1975 ൽ മേൽനാട്ട് മരുമകൾ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് എത്തിയ ജൂനിയർ ബാലയ്യ, പിന്നീട് കരഗാട്ടക്കാരൻ, സുന്ദര കാണ്ഠം, വിന്നർ, സട്ടൈ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഇതിന് പുറണെ ചിത്തി, വാഴ്‌കൈ, ചിന്ന പാപ്പ പെരിയ പാപ്പ എന്നീ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. അജിത്ത് കേന്ദ്ര തഥാപാത്രത്തിൽ എത്തിയ നേർകൊണ്ട പാർവയിൽ പ്രധാന വേഷമാണ് ജൂനിയർ ബാലാജി കൈകാര്യം ചെയ്തത്.ചിന്ന തായെ, കുംകി തുടങ്ങി 40 വര്‍ഷത്തിനിടെ 50 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു.

2021 ലെ ‘യെന്നങ്ക സർ ഉംഗ സട്ടം’ എന്ന ചിത്രമാണ് ബാലാജി അഭിനയിച്ച ഏറ്റവും ഒടുവിലത്തെ ചിത്രം. ജൂനിയർ ബാലാജിയുടെ സംസ്‌കാരം ഇന്ന് നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories