മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനംചെയ്ത 'ഹൃദയപൂര്‍വ്വം' ഒടിടിയിലേക്ക്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തീയതി പുറത്തുവിട്ടു. ഓണം റിലീസായി എത്തിയ ചിത്രം വിജയകരമായി തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഒടിടി റിലീസ് പ്രഖ്യാപനം.ജിയോ ഹോട്‌സ്റ്റാറിലാണ് ചിത്രം സ്ട്രീംചെയ്യുക. ജിയോഹോട്‌സ്റ്റാര്‍ മലയാളം തന്നെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 26 മുതല്‍ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ ലഭ്യമാവും.തീയേറ്റര്‍ റിലീസ് കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോഴാണ് ഒടിടി സ്ട്രീമിങ്. 10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നുവെന്ന പ്രത്യേകത ചിത്രത്തിനുണ്ടായിരുന്നു.
അതേ സമയം അർജുൻ അശോകൻ നായകനായെത്തിയ ‘സുമതി വളവും’ ഒടിടിയിലേക്ക് എത്തുകയാണ്. സീ ഫൈവിൽ സെപ്റ്റംബർ 26ന് സ്ട്രീമിങ് ആരംഭിക്കും. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ അർജുൻ അശോകൻ, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, ബാലു വർഗീസ്, മാളവിക മനോജ്, ശിവദ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഓണക്കാല റിലീസ് ആയ ഓടും കുതിര ചാടും കുതിരയും സെപ്തംബർ 26 മുതൽ സ്ട്രീമിങ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. നെറ്റ്ഫ്ലിക്സിലാണ് ചിത്രം എത്തുക. ഫഹദ് ഫാസിലും കല്യാണ് പ്രിയദർശനും പ്രധാന വേഷത്തിലെത്തിയ ചിത്രം ആഗസ്ത് 29നായിരുന്നു തിയേറ്ററിൽ റിലീസായത്.