Share this Article
News Malayalam 24x7
കേമനായ്,ക്ലാസ്സായി പ്രഭാസ്, പറന്നിറങ്ങി പൊടിപാറിച്ച് മോഹൻലാൽ, ഭക്തിരസത്തിൽ അക്ഷയ്കുമാർ വിഷ്വൽ ട്രീറ്റായി കണ്ണപ്പ ട്രെയിലർ പുറത്ത്
വെബ് ടീം
posted on 14-06-2025
1 min read
KANNAPPA TRAILER OUT

ഭക്തിക്കൊപ്പം മാസും ആക്ഷനും നിറച്ചാണ് സിനിമയുടെ വരവെന്ന് അറിയിച്ച് കണ്ണപ്പയുടെ ട്രെയിലർ പുറത്ത്. ദൈവം ഇല്ലെന്ന് വിശ്വസിച്ചിരുന്നൊരാൾ ശിവ ഭക്തനായി മാറുന്ന കഥയാണ് മോഹൻലാലിന്റെ ഈ തെലുങ്ക് ചിത്രത്തിന്റെതെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.

വിഷ്ണു മഞ്ചു നായകനായി എത്തുന്ന ചിത്രത്തിൽ അക്ഷയ് കുമാർ, പ്രഭാസ്, മോഹൻലാൽ തുടങ്ങിയ പ്രമുഖ താരങ്ങളാണ് അണിനിരന്നിരിക്കുന്നത്.വമ്പൻ ബഡ്ജറ്റിൽ ഒരു വിഷ്വൽ ട്രീറ്റ് ആകും സിനിമയെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

കൊച്ചിയിൽ വെച്ചാണ് സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. നടൻ മോഹൻലാലും പ്രെസ് മീറ്റിൽ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ കേരളാ വിതരണം നിര്‍വഹിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്. മുകേഷ് കുമാര്‍ സിംഗ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കണ്ണപ്പ 2025 ജൂണ്‍ 27-ന് ആഗോളതലത്തില്‍ തിയേറ്ററുകളില്‍ റിലീസാകും. കിരാത എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ കണ്ണപ്പയില്‍ അവതരിപ്പിക്കുന്നത്. മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ വി എ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories