ന്യൂഡൽഹി: ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോഹൻലാൽ 'മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകമാണെന്ന് മോദി കുറിച്ചു. മലയാള സിനിമയുടെ മുന്നോട്ടുള്ള വെളിച്ചമാണെന്നും തെലുഗ്,തമിഴ് സിനിമകളിലുൾപ്പടെ ലാൽ തന്റെ അഭിനയമുദ്ര പതിപ്പിച്ചിട്ടുള്ളതാണെന്നും മോദി കുറിച്ചു.
കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവും മോഹൻലാലിനെ അഭിനന്ദിച്ചു. ലാലേട്ടന് അഭിനന്ദനങ്ങൾ!!അദ്ദേഹത്തിന്റെ പാരമ്പര്യം രാജ്യത്തെ പ്രചോദിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് കുറിച്ചു