ദൈവം സത്യമായി താൻ ഇതുപോലെ ആരെയും സ്നേഹിച്ചിട്ടില്ലെന്നും സ്നേഹിച്ചയാള്‍ തന്നെ വഞ്ചിച്ചുവെന്നും ആരോപിച്ച് വീഡിയോയുമായി നടി ഏയ്ഞ്ചലിൻ മരിയ. സമൂഹമാധ്യമത്തിൽ വേദനയോടെ പൊട്ടിക്കരയുന്ന വീഡിയോ സഹിതമാണ് താരം തനിക്കുണ്ടായ സങ്കടം പങ്കുവയ്ക്കുന്നത്. ‘ ഞാന്‍ അയാളെ ഒരുപാട് സ്നേഹിച്ചെന്നും, തന്‍റെ ചങ്ക് പൊട്ടിപ്പോവുകയാണെന്നും അത്രയ്ക്ക് സ്നേഹിച്ചിട്ടുണ്ടെന്നും തന്നോട് ഇങ്ങനെ കാണിക്കുമെന്ന് കരുതിയില്ലെന്നും താരം പറയുന്നു. താരം പൊട്ടിക്കരയുന്ന വീഡിയോ വൈറലായതോടെ നിരവധിയാളുകളാണ് കമന്‍റുമായി എത്തുന്നത്.
നേരത്തെ ഒമർ ലുലുവിനെതിരെ പീഡന പരാതി നൽകിയ യുവനടി താനല്ലെന്ന് വെളിപ്പെടുത്തി നടി ഏയ്ഞ്ചലിൻ മരിയ രംഗത്ത് വന്നിരുന്നു. സിനിമാ രംഗത്തുനിന്നുള്ള പലരും തന്നെ ബന്ധപ്പെടുത്തിയാണ് ഈ കേസിനെക്കുറിച്ച് സംസാരിക്കുന്നതെന്നും ദയവ് ചെയ്ത് ഈ വിഷയവുമായി ബന്ധപ്പെട്ട് ആരും വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്യരുതെന്നും നടി സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു. സംവിധായകന്‍ ഒമർ ലുലുവിനെതിരായ ഈ കേസ് കള്ളക്കേസ് ആണെന്നും അദ്ദേഹം ഒരു നല്ല മനുഷ്യനാണെന്നും ഏയ്ഞ്ചലിൻ പറഞ്ഞിരുന്നു.