Share this Article
KERALAVISION TELEVISION AWARDS 2025
മനോരാജ്യം സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; റിലീസ് ചെയ്തത് ജയസൂര്യയുടെ സോഷ്യല്‍ മീഡിയ പേജ് വഴി
manorajyam movie teaser released; Released via Jayasurya's social media page

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ വേള്‍ഡ് പ്രീമിയര്‍ ആയി സെലക്ഷന്‍ നേടിയ,ഗോവിന്ദ് പത്മസൂര്യ നായകനാകുന്ന മനോരാജ്യം സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.നടന്‍ ജയസൂര്യയുടെ  സോഷ്യല്‍ മീഡിയ പേജ് വഴിയാണ് ടീസര്‍ റിലീസ് ചെയ്തത്.

ഇന്‍ഡീജീനിയസ് ഫിലിംസിന്റെ ബാനറില്‍ സി കെ അനസ് മോന്‍ നിര്‍മ്മിച്ച് റഷീദ് പാറക്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പൂര്‍ണമായും ഓസ്‌ട്രേലിയയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം ഗോവിന്ദ് പത്മസൂര്യ നായകനായെത്തുന്ന മലയാള ചിത്രം കൂടിയാണ് മനോരാജ്യം.

കേരള തനിമയില്‍  ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആസ്‌ട്രേലിയയില്‍ താമസിക്കുന്ന മനുവിന്റെയും പ്രവാസ ജീവിതം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന സുഹൃത്തിന്റേയും കഥയാണ് മനോരാജ്യം.  മനുവിന്റെയും നായികയായ മിയയുടെയും സംഘര്‍ഷഭരിതമായ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.

  
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories