Share this Article
കാർ ഡിവൈഡറിൽ ഇടിച്ചുകയറി; നടൻ റിയാസ് പത്താന് പരിക്ക്, ആശുപത്രിയിൽ
വെബ് ടീം
posted on 11-02-2026
1 min read
riyas pathan

കൊച്ചി: നടൻ റിയാസ് പത്താന് വാഹനാപകടത്തിൽ പരിക്കേറ്റു. തമിഴ്‌നാട്ടിലെ തേനിയ്ക്ക് അടുത്ത് വച്ച് കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ഇദ്ദേ​ഹം സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് കയറുകയായിരുന്നു. റിയാസ് ഇരുന്ന ഭാഗമാണ് ഇടിച്ചു കയറിയത്. റിയാസിന്റെ മകൻ അജ്മൽ ആണ് കാർ ഓടിച്ചിരുന്നത്.

പരിക്കേറ്റതിനെ തുടർന്ന് ആദ്യം തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച നടനെ പിന്നീട് വിദ​ഗ്ധ ചികിത്സക്കായി വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിലേക്ക് മാറ്റി. ആലപ്പുഴയിലെ വീട്ടിൽ നിന്ന് രാവിലെ നാല് മണിക്കാണ് ഇവർ യാത്ര തിരിച്ചത്.

ഫ്ലാറ്റ് നമ്പർ 4 ബി'യിൽ പ്രധാനകഥാപാത്രമായെത്തി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച റിയാസ് 'കായംകുളം കൊച്ചുണ്ണി', 'ക്ലിന്റ്', 'റാണി', കന്നഡ ചിത്രമായ 'ഗഡിയാറ' തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മനോരമ മാക്സിൽ റിലീസ് ചെയ്ത 'രണ്ടാം മുഖം' എന്ന ചിത്രത്തിലും റിയാസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.രണ്ട് സിനിമകളുടെ തിരക്കഥ രചിച്ച് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. റിയാസ് ഉടൻ ആശുപത്രിവിടുമെന്ന് അധികൃതർ അറിയിച്ചു. റിയാസിന്റെ മകൻ അജ്മൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories