Share this Article
News Malayalam 24x7
ആക്ഷന്‍ സൈക്കോ ത്രില്ലര്‍ 'മുറിവിന്റെ' ടീസര്‍ റിലീസ്സായി
Action Psycho Thriller 'Murivin' Teaser Released

പുതുമുഖങ്ങള്‍ ഒന്നിക്കുന്ന ആക്ഷന്‍ സൈക്കോ ത്രില്ലര്‍ മുറിവിന്റെ ടീസര്‍ റിലീസ്സായി. ജനുവരിയിലാകും ചിത്രം തിയേറ്ററുകളിലെത്തുക. വേ ടു ഫിലിംസ് എന്റര്‍ടൈന്‍മെന്റ്, ബിയോണ്ട് സിനിമാ ക്രിയേറ്റീവ്‌സ് എന്നീ ബാനറുകളില്‍ കെ.ഷെമീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മുറിവ്. "ഒരു ജാതി മനുഷ്യന്‍" എന്ന ചിത്രത്തിന് ശേഷം കെ.ഷമീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മാസ് ചിത്രങ്ങളുടെ സംവിധായകനായ അജയ് വാസുദേവും, തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ നിഷാദ് കോയയും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. നിരവധി പുതുമുഖങ്ങള്‍ക്കൊപ്പം ഷാറൂഖ് ഷമീര്‍, റിയാദ് മുഹമ്മദ്, സോന ഫിലിപ്പ്, അന്‍വര്‍ ലുവ, ശിവ, ഭഗത് വേണുഗോപാല്‍, ദീപേന്ദ്ര, ജയകൃഷ്ണന്‍, സൂര്യകല, ലിജി ജോയ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. പുതുമുഖം കൃഷ്ണ പ്രവീണയാണ് ചിത്രത്തില്‍ നായിക. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി എന്നീ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories