Share this Article
News Malayalam 24x7
'ഇതുകൊണ്ടാണ്..എന്താണ് താടി വടിക്കാത്തത്? ആരാധകര്‍ കാത്തിരുന്ന ചോദ്യത്തിന് ലാലേട്ടന്റെ ഉത്തരം അറിയാം
വെബ് ടീം
posted on 15-12-2023
1 min read
lal's answer to question of one fan

ചലച്ചിത്രരംഗത്ത് പ്രത്യേകിച്ച് പാൻ ഇന്ത്യ തലത്തിൽ തന്നെ ആരാധകർ ഉൾപ്പെടെ എല്ലാവരും കൗതുകത്തോടെ ചോദിക്കുന്നതാണ് മോഹന്‍ലാല്‍ എന്നാണ് താടി ഷേവ് ചെയ്യുകയെന്നത്. ഒടിയന്‍ എന്ന ചിത്രത്തിനു ശേഷമാണ് മോഹന്‍ലാല്‍ ഈ ചോദ്യം പല തവണ പല രീതിയിൽ കേട്ടിട്ടുണ്ട്. ലാലിന്റെ അഭിനയത്തിലടക്കം താടി മാറ്റംകൊണ്ടുവന്നുവെന്നും പറയുന്നവരുണ്ട്. 

ഒടിയന്‍ സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ബോട്ടക്‌സ് ഇഞ്ചക്ഷന്‍ എടുത്തെന്നും ഈ ഇഞ്ചക്ഷന്‍ എടുത്ത് കഴിഞ്ഞാല്‍ മുഖത്തെ മസിലുകള്‍ പഴയപടിയാകാന്‍ സമയമെടുക്കുന്നത് കൊണ്ടാണ് താടി വയ്ക്കുന്നതെന്ന് അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ ഈ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് താരം. പുതിയ ചിത്രമായ നേരിന്റെ പ്രമോഷനിടെയാണ് മോഹന്‍ലാല്‍ തന്റെ താടിവിശേഷത്തെക്കുറിച്ച് പറഞ്ഞത്. രണ്ട് സിനിമകളുടെ ലുക്കിലെ കണ്ടിന്യുവിറ്റിയാണ് താടി എടുക്കാതിരിക്കാനുള്ള കാരണമെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

"കണ്ടിന്യുവിറ്റി ആയിപ്പോയി. രണ്ട് സിനിമകളുടെ കണ്ടിന്യുവിറ്റി. റാമും എമ്പുരാനുമാണ് ആ ചിത്രങ്ങള്‍,? അതുകൊണ്ട് ഷേവ് ചെയ്യാന്‍ പറ്റുന്നില്ല'' എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. താടി മാറ്റി മീശ പിരിക്കുന്ന മോഹന്‍ലാലിനെ എന്നു കാണാന്‍ പറ്റുമെന്ന ചോദ്യത്തിന് ഇവരോട് പറ വേഗം ഷൂട്ട് ചെയ്യാനെന്ന് ഒപ്പമുണ്ടായിരുന്ന ജീത്തു ജോസഫിനെ ചൂണ്ടിക്കാണിച്ച് താരം പറഞ്ഞു. 

പിന്നെ ഇത് വളരുന്നതാണ്. ഷേവ് ചെയ്താല്‍ വീണ്ടും വളരുമെന്നും മോഹന്‍ലാല്‍ തമാശയായി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories