Share this Article
News Malayalam 24x7
'ഇന്ത്യന്‍' ജൂണ്‍ ഏഴിന് വീണ്ടും തീയറ്ററുകളിലെത്തും
'Indian' will hit the theaters again on June 7

റിലീസിനൊരുങ്ങുന്ന കമല്‍ ഹാസന്‍ ചിത്രമാണ് ഇന്ത്യന്‍ 2. പ്രേക്ഷകര്‍ ആകാംശയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗമായ ഇന്ത്യന്‍ ജൂണ്‍ ഏഴിന് വീണ്ടും തീയറ്ററുകളില്‍ എത്തുകയാണ്. 

തമിഴകത്ത് ഇപ്പോള്‍ റീ റീലിസുകളുടെ കാലമാണ്. ഈ അടുത്ത കാലത്തായി നിരവധി തമിഴ് സിനിമകളാണ് റീ റീലിസിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഇപ്പോഴിതാ ഇന്ത്യന്‍ റീ റിലീസ് ചെയ്യുന്നു എന്ന വാര്‍ത്തയാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

1996 ലാണ് ബോക്‌സോഫീസ് റെക്കോര്‍ഡുകളെല്ലാം മാറ്റി മറിച്ച്  ഇന്ത്യനെത്തുന്നത്. ചിത്രത്തിലെ മികച്ച പ്രകടനത്തിന് കമല്‍ ഹാസന് ദേശീയ അവാര്‍ഡും ലഭിച്ചു. അഴിമതിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന സേനാപതി എന്ന കഥാപാത്രമായായിരുന്നു കമല്‍ ഹാസന്‍ ചിത്രത്തിലെത്തിയത്.

മനീഷ കൊയ്രാള, ഊര്‍മിള, സുകന്യ, നെടുമുടി വേണു തുടങ്ങിയ വന്‍ താരനിരയായിരുന്നു ഇന്ത്യനിലെത്തിയതെങ്കില്‍ സിദ്ധാര്‍ഥ്, കാജല്‍ അഗര്‍വാള്‍, എസ്. ജെ സൂര്യ, കാളിദാസ് ജയറാം തുടങ്ങി നിരവധി താരങ്ങളാണ് ഇന്ത്യന്‍ 2 വിന്റെ ഭാഗമാകുന്നത്. എ. ആര്‍ റഹ്‌മാനായിരുന്നു ഇന്ത്യന് സംഗീത സംവിധാനമൊരുക്കിയതെങ്കില്‍ അനിരുദ്ധ് രവിചന്ദറാണ് ഇന്ത്യന്‍ 2 വില്‍ സംഗീതമൊരുക്കുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories