Share this Article
News Malayalam 24x7
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഇന്ന് 49 ചിത്രങ്ങളുടെ അവസാന പ്രദർശനമുണ്ടാകും
The 28th Kerala International Film Festival will have its final screening of 49 films today

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഇന്ന് 49 ചിത്രങ്ങളുടെ അവസാന പ്രദർശനമുണ്ടാകും. വിവിധ രാജ്യങ്ങളിൽ നിന്ന് ഓസ്‌കാർ എൻട്രി നേടിയ പന്ത്രണ്ട് ചിത്രങ്ങളും ഇന്ന്  മേളയിൽ പ്രദർശിപ്പിക്കും

49 ചിത്രങ്ങളുടെ അവസാന പ്രദർശനം ഉൾപ്പടെ  67 ചിത്രങ്ങളാണ് ഇന്ന് രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുക. ലോക സിനിമാ വിഭാഗത്തിൽ മത്യാസ് ബിസിന്റെ ദി പണിഷ്മെന്റ്, അർജന്റീനിയൻ ചിത്രം എഫയർ, ഫൗസി ബെൻസൈദിയുടെ ഡെസെർട്സ് , ഇറാനിയൻ ചിത്രം ദി അനോയിഡ് ,ഇൻഷാ അള്ളാ എ ബോയ് ,ഫ്രാൻസിന്റെ ഓസ്കാർ പ്രതീക്ഷയായ അനാട്ടമി ഓഫ് എ ഫാൾ,ഡ്രിഫ്റ്റ് , പദാദിക്, ജോസഫ്‌സ് സൺ തുടങ്ങി 35 സിനിമകളാണ് ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത് . മേളയിലെ ഓപ്പണിങ് ചിത്രമായിരുന്ന ഗുഡ്ബൈ ജൂലിയയുടെ അവസാന പ്രദർശനവും ഇന്നുണ്ടാകും.

മലയാള ചിത്രങ്ങളിൽ ആപ്പിൾ ചെടികളുടെ അവസാന പ്രദർശനവും നീലമുടി, ഷെഹറാസാദ്, ആനന്ദ് മൊണാലിസ മരണവും കാത്ത് എന്നിവയുടെ രണ്ടാമത്തെ പ്രദർശനവും അദൃശ്യ ജാലകങ്ങൾ ഹോം എന്നിവയുടെ അവസാന പ്രദർശനവും ഇന്നുണ്ടാകും. പാവോ ചോയ്നിംഗ് ഡോർജ് ഒരുക്കിയ ഭൂട്ടാൻ ചിത്രം ദി മോങ്ക് ആൻഡ് ദി ഗൺ, കൗത്തർ ബെൻ ഹനിയയുടെ ഫോർ ഡോട്ടേഴ്സ് അടക്കം എട്ടു ഓസ്കാർ ചിത്രങ്ങളുടെ അവസാന പ്രദർശനം ഇന്നാണ്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories