Share this Article
News Malayalam 24x7
നേര് സിനിമയുടെ റിലീസ് ഹൈക്കോടതി തടഞ്ഞില്ല ; ചിത്രം ഇന്ന് തീയറ്ററുകളിൽ
High Court did not block the release of Neru movie; The film is in theaters today

മോഹന്‍ലാല്‍ നായകനാകുന്ന നേര് സിനിമയുടെ തിരക്കഥ മോഷണം ആണെന്ന് ആരോപണം ഉന്നയിച്ച് സംവിധായകന്‍ ദീപു കെ ഉണ്ണി സമര്‍പ്പിച്ച ഹര്‍ജിയില്‍ സിനിമയുടെ റിലീസ് ഹൈക്കോടതി തടഞ്ഞില്ല. സിനിമ ഇന്ന് റിലീസ് ചെയ്യും. സിനിമയുടെ പ്രമേയവും ഹര്‍ജിക്കാരന്റെ തിരക്കഥയും തമ്മില്‍ ബന്ധമില്ലെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ കോടതിയില്‍ പറഞ്ഞു. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്കായി അഭിഭാഷകര്‍ ഇന്ന് ഹാജരായി. ഹര്‍ജിക്കാരന് എന്ത് നഷ്ടമുണ്ടായെന്ന് കോടതി ചോദ്യം ഉന്നയിച്ചപ്പോള്‍ മൗലീക അവകാശം നിഷേധിക്കപ്പെട്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. കേസ് നാളെ കോടതി വീണ്ടും പരിഗണിക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories