Share this Article
News Malayalam 24x7
ഫേസ്ബുക്ക് പേജില്‍ അശ്ലീല വീഡിയോ, പരാതി നല്‍കി; സഹായം തേടി ഗായിക
വെബ് ടീം
posted on 02-04-2024
1 min read
SINGER SOUGHT HELP FOR FACEBOOK ACCOUNT HACK

തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് ഗായിക ചിത്ര അരുണ്‍. കഴിഞ്ഞ ദിവസം ചിത്രയുടെ പേജില്‍ അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. മൂന്നു മാസത്തോളമായി പേജ് ഹാക്ക് ചെയ്തിരിക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ചിത്ര പറഞ്ഞു.

രണ്ട് ദിവസങ്ങള്‍ക്കു മുമ്പാണ് തന്റെ ഫേസ്ബുക്ക്  അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം ചിത്ര അരുണ്‍ മറ്റൊരു ഐഡിയിലൂടെ എല്ലാവരെയും അറിയിച്ചിരിക്കുന്നത്. സൈബര്‍ സെല്ലില്‍ പരാതി കൊടുത്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ല. ഫേസ്ബുക്ക്  അധികൃതരേയും മെയില്‍ വഴി വിവരം അറിയിച്ചിരുന്നു. എന്നാല്‍ അവിടെ നിന്നും മറുപടിയുണ്ടായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories