Share this Article
KERALAVISION TELEVISION AWARDS 2025
നടൻ കെപിഎസി രാജേന്ദ്രൻ ഗുരുതരാവസ്ഥയിൽ ; അന്തരിച്ചതായുള്ള വ്യാജവാർത്തകളിൽ പ്രതികരണവുമായി കുടുംബവും താരങ്ങളും
വെബ് ടീം
posted on 30-07-2025
1 min read
KPAC RAJENDRAN

കൊച്ചി: നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചതായുള്ള വ്യാജവാർത്തകൾ തള്ളി കുടുംബവും അൽസാബിത്തും. അന്തരിച്ചതായുള്ള വാർത്ത നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് പ്രചരിച്ചത്. എന്നാൽ അദ്ദേഹത്തിൻ്റെ മക്കൾ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാർത്ത എന്ന് ഇത് സ്ഥിരീകരിച്ചു. കെപിഎസി രാജേന്ദ്രൻ മരിച്ചിട്ടില്ലെന്നും ഗുരുതരാവസ്ഥയിലാണെന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

ഉപ്പും മുളകും താരമായ അൽ-സാബിത്തും വാർത്ത സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്ക് വെച്ചു. പ്രിയങ്കരനായ പടവലം അപ്പൂപ്പൻ ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യത്തിനായി പ്രാർഥിക്കണമെന്നും അൽ സാബിത്ത് പോസ്റ്റിൽ പറയുന്നുണ്ട്. മരണം സംബന്ധിച്ച് ഔദ്യോഗികമായി യാതൊരു അറിയിപ്പുകളും ഇല്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്.സ്‌കൂള്‍ നാടകങ്ങളിലൂടെ കലാംരംഗത്തേക്ക് ചുവട് വെച്ച അദ്ദേഹം കേരളത്തിലെ ഒട്ടുമിക്ക നാടക ട്രൂപ്പുകളുടെയും ഭാഗമായിരുന്നു. കെപിഎസി, സൂര്യസോമ, ചങ്ങനാശേരി നളന്ദാ തീയേറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് എന്നീ ട്രൂപ്പുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories