Share the Article
Union Budget
District
Suspension for Teacher in Cruel Autistic Child Beating Incident
ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവം; അധ്യാപികയ്ക്ക് സസ്പെൻഷൻ മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മര്‍ദിച്ച അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ പെരിന്തല്‍മണ്ണ എരവിമംഗലം എ.എം.യു.പി.എസ്. സ്‌കൂളിലെ അധ്യാപികയും കുട്ടിയുടെ രണ്ടാനമ്മയുമായ നിലമ്പൂര്‍ വടപുറം സ്വദേശിനി ഉമൈറയെയാണ് താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തത്. മഞ്ചേരി ചൈല്‍ഡ് ലൈന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ ഭക്ഷണം നിഷേധിച്ച് പട്ടിണിയിലിട്ടതും, പപ്പടക്കോല്‍ കൊണ്ട് ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതും ഉള്‍പ്പെടെ നിരവധി ക്രൂരതകള്‍ പുറത്തുവന്നിരുന്നു.
1 min read
View All
Amit Shah Inaugurates BJP Kerala State Office, Mararji Bhavan
ബിജെപി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവന്റെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർവഹിച്ചു ബിജെപി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവന്റെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് നിർവഹിച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖറിനും, മുൻ അധ്യക്ഷൻ കെ. സുരേന്ദ്രനുമൊപ്പമാണ് ചടങ്ങ് നിർവഹിച്ചത്. ഉദ്ഘാടനത്തിന് ശേഷം മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ ജി മാരാരുടെ വെങ്കല പ്രതിമ അനാഛാദനം ചെയ്തു. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുപരിപാടിയിലും സംസ്ഥാന നേതൃയോഗത്തിലും പങ്കെടുത്ത ശേഷം വൈകിട്ടോടെ അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങും.
1 min read
View All
Other News