Share this Article
News Malayalam 24x7
എസ്ഐമാർക്ക് എതിരായ അച്ചടക്ക നടപടി വയർലസിലൂടെ അറിയിച്ച് എസ് പി
Thiruvananthapuram Rural SP Announces SI Transfers Over Wireless System Following Bribery Allegations

തിരുവനന്തപുരം റൂറൽ എസ്‌പിയുടെ ഭാഗത്തുനിന്നും തികച്ചും വ്യത്യസ്തവും വിചിത്രവുമായ ഒരു നടപടി. കൈക്കൂലി ആരോപണം നേരിട്ട രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വയർലെസിലൂടെ സ്ഥലംമാറ്റിക്കൊണ്ടാണ് എസ്‌പി സേനയിലെ അഴിമതിക്കാർക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയത്. പൂവാർ പോലീസ് സ്റ്റേഷനിലെ എസ്‌ഐ ജോസ്, ഗ്രേഡ് എസ്‌ഐ ബിനു ജസ്റ്റിസ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

ഒരു റിസോർട്ട് ഉടമയിൽ നിന്നും ഇവർ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയർന്നതിനെത്തുടർന്നാണ് നടപടി. സാധാരണയായി ഇത്തരം അച്ചടക്ക നടപടികൾ രേഖാമൂലമുള്ള ഉത്തരവിലൂടെയാണ് അറിയിക്കാറുള്ളത്. എന്നാൽ, അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന സന്ദേശം എല്ലാവരിലും എത്തിക്കുന്നതിനായി വയർലെസിലൂടെ പരസ്യമായി ഇവരുടെ സ്ഥലംമാറ്റ വിവരം അറിയിക്കുകയായിരുന്നു.


അഴിമതിക്കാർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും സേനയുടെ അച്ചടക്കം കാത്തുസൂക്ഷിക്കുമെന്നും റൂറൽ എസ്‌പി വ്യക്തമാക്കി. ഉദ്യോഗസ്ഥർക്കിടയിലും പൊതുജനങ്ങൾക്കിടയിലും ഈ നടപടി ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories